കായംകുളം: അനില്‍പനച്ചൂരാന്‍റെ ഭാര്യയ്ക്ക് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സേവാഭാരതിയുടെ പുനര്‍ജ്ജനി കൗണ്‍സിലിംഗ് പദ്ധതിയില്‍ ജോലി നല്‍കുവാനാണ് സേവാഭാരതിയുടെ തീരുമാനം. മക്കളുടെ ആഗ്രഹ പ്രകാരമുള്ള ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ വേണ്ട സഹായങ്ങളും നല്‍കുമെന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ അനില്‍പനച്ചൂരാന്‍റെ കുടുംബത്തിന് ഉറപ്പ് നല്‍കി.

മൂത്ത മകള്‍ക്ക് ഡോക്ടറാകാനാണ് ആഗ്രഹം. അതിനായുള്ള എല്ലാ സഹായങ്ങളും സേവാഭാരതി ഉറപ്പ് നല്‍കിയിട്ടുണ്ട്. കായംകുളം സേവാഭാരതി പ്രവര്‍ത്തകര്‍ അനില്‍പനച്ചൂരാന്‍റെ വീട് സന്ദര്‍ശിച്ച്‌ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

കൊറോണ ബാധിതനായാണ് അനില്‍ പനച്ചൂരാന്‍ മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.