തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ആത്മഹത്യചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. വരന്തരപ്പിള്ളി ചക്കുങ്ങല്‍വീട്ടില്‍ അഭിരാമി(24)യാണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടി മരിക്കുന്നതിന് മുമ്ബ് അഭിരാമി പീഡിപ്പിച്ചുവെന്നാണ് കേസ്. മരിച്ച പെണ്‍കുട്ടിയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു. ഇത് അവസാനിപ്പിക്കണമെന്ന് യുവതി താക്കീത് നല്‍കിയിരുന്നു. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. യുവതിയ്‌ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തിയിട്ടുണ്ട്.

അഭിരാമിയ്ക്ക് മരിച്ച പെണ്‍കുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച്‌ ചില ആരോപണങ്ങള്‍ ഉണ്ടായിരുന്നു. അന്വേഷണത്തിനിടയില്‍ ബന്ധുക്കള്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച തെളിവുകള്‍ യുവതിയുടെ ഫോണില്‍നിന്ന് ലഭിച്ചതായി പൊലീസ് അറിയിച്ചു.