ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന നല്‍കി മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി. 1,11,000 രൂപയാണ് അദ്ദേഹം ശ്രീരാം മന്ദിര്‍ നിധി സമര്‍പ്പണ്‍ സംഭാവനയായി നല്‍കിയത്.

രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ വിദര്‍ഭയിലെ ശാഖാ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹം തുക കൈമാറിയത്.വെള്ളിയാഴ്ചയാണ് പരിപാടിയ്ക്ക് പ്രവര്‍ത്തകര്‍ തുടക്കമിട്ടത്.

വിദര്‍ഭയില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ ഭഗത് സിംഗ് കോഷിയാരിയായിരുന്നു മുഖ്യാഥിതി.ഹിന്ദു ധര്‍മ്മ ആചാര്യസഭാ അദ്ധ്യക്ഷന്‍ സ്വാമി അവദേഷ്‌നാഥ് ഗിരി മഹാരാജിനും, നാഗ്പൂര്‍ മേയര്‍ ദ്യഷ്‌കന്‍ഘര്‍ തിവാരിയ്ക്കുമൊപ്പം അദ്ദേഹം പ്രാര്‍ത്ഥനകളിലും പങ്കെടുത്തു.