കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍‌സില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. വൈകിട്ട് ആറു മണിയ്ക്ക് ശേഷം ആരും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. ഇക്കാര്യം നിരീക്ഷിക്കുന്നതിനായി പൊലീസിന്റെ കര്‍ശന പരിശോധനയുണ്ട്. ജനിതക വകഭേദം വന്ന കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

ആറു മണിയ്ക്ക് ശേഷം പുറത്തിറങ്ങുന്നതിന് പൊലീസിനെ വ്യക്തമായ കാരണം ബോധിപ്പിക്കണം. അതേസമയം, നിയന്ത്രണം വീണ്ടും ദീര്‍ഘിപ്പിച്ചുകൊണ്ട് ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് ഉത്തരവ് പുറപ്പെടുവിച്ചു. കമ്ബനികളും വ്യാപാരസ്ഥാപനങ്ങളും നാലരയോടെ പ്രവര്‍ത്തനം അവസാനിപ്പിക്കണം. 90 മിനുട്ടിനകം തൊഴിലാളികള്‍ വീട്ടില്‍ കയറണം. വൈകീട്ട് ആറു മുതല്‍ രാവിലെ ആറുവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.