കുവൈത്തിലേക്ക് വരാന്‍ പി.സി.ആര്‍ പരിശോധന നിര്‍ബന്ധമെന്ന് അധികൃതര്‍. കുവൈത്തിലെത്തിയാല്‍ ക്വാറന്‍റൈന്‍ വ്യവസ്ഥകള്‍ പാലിക്കലും നിര്‍ബന്ധമാണ്. വിവിധ രാജ്യങ്ങളില്‍ വാക്സിനേഷന്‍ ആരംഭിച്ച സാഹചര്യത്തിലാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

നിലവിലെ സാഹചര്യത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും രാജ്യത്ത് പ്രവേശിക്കാന്‍ പിസിആര്‍ നിര്‍ബന്ധമാണ് . രണ്ടാഴ്ചത്തെ ക്വാറന്‍റൈനും നിര്‍ബന്ധമാണ് . വിദേശരാജ്യങ്ങളില്‍ നിന്ന് കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച ശേഷം രാജ്യത്തെത്തുന്ന ആര്‍ക്കും പരിശോധനയില്‍ നിന്ന് ഇളവ് നല്‍കില്ല വൈറസ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് തെളിയിക്കാതെ സ്വദേശിയായാലും വിദേശി ആയാലും രാജ്യത്തിനകത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.