തിരുവനന്തപുരം: വര്‍ക്കല മുത്താനത്ത് നവവധുവിനെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍
കണ്ടെത്തി. സുനിത ഭവനത്തില്‍ ശരത്തിന്റെ ഭാര്യ ആതിര (24)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തി. ഒന്നര മാസം മുമ്ബ് ആയിരുന്നു ശരത്തിന്റെയും ആതിരയുടെയും വിവാഹം.

ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ ഇരു കൈകളിലും മുറിവേറ്റ നിലയിലാണ് ആതിരയെ കണ്ടെത്തിയത്. കല്ലമ്ബലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുളിമുറിയില്‍ കഴുത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ ആതിരയുടെ രണ്ടു കൈകളിലും മുറിവുകള്‍ ഉണ്ടായിരുന്നു. കുളിക്കാനായി പോയ ആതിരയെ ഏറെനേരം കഴിഞ്ഞിട്ടും കണ്ടില്ല. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്
കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാന്‍
കഴിഞ്ഞില്ല. ഇന്ന് ഉച്ചയോടു കൂടി ആയിരുന്നു സംഭവം.