മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ല്‍​നി​ന്നു യു​വ​തി​യെ ഭ​ര്‍​ത്താ​വ് ത​ള്ളി​യി​ട്ടു കൊ​ന്നു.ലോക്കല്‍ ട്രെയിനിന്‍റെ വാതിലിന്​ സമീപത്തുനിന്ന്​ യാത്ര ചെയ്യുന്നതിനിടെയാണ്​ സംഭവം. 31കാരനായ ഭര്‍ത്താവിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

​തിങ്കളാഴ്ച ചെമ്പൂര്‍ -ഗോവന്ദി റെയില്‍വേ സ്​റ്റേഷനുകള്‍ക്കിടെയാണ്​ സംഭവം. തൊഴിലാളികളായ ഇരുവരും രണ്ടുമാസം മുമ്പാണ്​ വിവാഹം കഴിച്ചത്​.യുവതിയുടെ ആദ്യ വിവാഹത്തിലുണ്ടായ ഏഴുവയസായ മകളെയും കുട്ടി രണ്ടുപേരും ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. കോച്ചിന്‍റെ വാതിലിന്​ സമീപം നിന്നായിരുന്നു യാത്ര. യാത്രക്കിടെ യുവതിയുടെ കൈ പിടിച്ചിരുന്ന കമ്പിയില്‍നിന്ന്​ വേര്‍​െപ്പടുത്തി​യതോടെ യുവതി ട്രാക്കിലേക്ക്​ വീഴുകയായിരുന്നുവെന്ന്​ അധികൃതര്‍ പറഞ്ഞു.സംഭവത്തില്‍ പൊലീസ്​ കേസ്​ രജി സ്റ്റര്‍ ചെയ്​തു.