ഇന്ത്യയുടെ വലിയ വെല്ലുവിളി ആയി ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ മാറിയത് ടീമംഗങ്ങള്‍ക്കേറ്റ പരിക്കാണ്. എന്നാല്‍ അതിന്റെ ഗുണം ലഭിച്ച ഒരു താരമാണ് നടരാജന്‍. ഐപിഎലിലെ മികവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ടി20 സ്ക്വാഡില്‍ അംഗമായിരുന്ന താരത്തോട് ഏകദിന ടീമിനൊപ്പം നെറ്റ്സ് ബൗളര്‍ ആയി തുടരുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും പല താരങ്ങള്‍ക്കും പരിക്കേറ്റത് താരത്തിന് ഏകദിന അരങ്ങേറ്റവും ടെസ്റ്റ് അരങ്ങേറ്റവും സാധ്യമാക്കി കൊടുക്കുകയായിരുന്നു.

ഇന്ന് ഗാബയിലെ പരമ്ബരയിലെ അവസാന ടെസ്റ്റ് ആരംഭിച്ചപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത് തമിഴ്നാട് താരങ്ങളായ നടരാജനും വാഷിംഗ്ടണ്‍ സുന്ദറും ആയിരുന്നു. തന്റെ അരങ്ങേറ്റത്തിലൂടെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മോറ്റിലും ഒരു പര്യടനത്തിനിടെ അരങ്ങേറ്റം കുറിയ്ക്കുന്ന ആദ്യ താരമെന്ന ബഹുമതി നടരാജന്‍ സ്വന്തമാക്കുകയായിരുന്നു.