വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആന പിണ്ടം പാര്‍സലയച്ച്‌ ആനപ്രേമി സംഘത്തിന്‍റെ പ്രതിഷേധം. പാലക്കാട് തിരുവിഴാംകുന്നില്‍ ആന ചെരിഞ്ഞ കേസിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് ഡി.എഫ്.ഒ ഓഫീസിലേക്ക് ആന പിണ്ടം അയച്ചത്.

പാലക്കാട് ഹെഡ് പോസ്റ്റോഫീസിന് മുന്‍ വശത്തിനടുത്തെത്തിയ ആനപ്രേമി സംഘം ആന പിണ്ടം കവറിലാക്കി പാര്‍സല്‍ അയക്കുകയായിരുന്നു. ഭംഗിയായി പാക്ക് ചെയ്ത ‘പാക്ക്’ പോസ്റ്റല്‍ സര്‍വ്വീസ് വഴി മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസിലേക്കാണ് അയച്ചത്. പാലക്കാട് തിരുവിഴാംകുന്നില്‍ ആന ചെരിഞ്ഞ കേസില്‍ പൊലീസും, വനം വകുപ്പും അന്വേഷണം നടത്തി 8 മാസമായിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ആനപ്രേമി സംഘം പാര്‍സല്‍ അയച്ചത്.