കൊച്ചി: മുഷ്​താഖ്​ അലി ട്വന്‍റി 20 ടൂര്‍ണമെന്‍റിലെ അവിസ്​മരണീയ പ്രകടനത്തോടെ രാജ്യത്തിന്‍റെ ശ്രദ്ധാകേന്ദ്രമായി മാറിയ അസ്​ഹറുദ്ദീന്​ കേരള ക്രിക്കറ്റ്​ അസോസിയേഷന്‍റെ വക പാരിതോഷികം. അസ്​​ഹറുദ്ദീന്‍റെ ഓരോ റണ്‍സിനും 1000രൂപ വീതം നല്‍കാനാണ്​ തീരുമാനം. കേരള ക്രിക്കറ്റ്​ ​അസോസിയേഷന്‍ സെക്രട്ടറി ശ്രീജിത്ത്​ വി.നായറാണ്​ ഈ വിവരം ​ഫേസ്​ബുക്കിലൂടെ അറിയിച്ചത്​.

137 റണ്‍സെടുത്ത അസ്​ഹറുദ്ദീന്​ ഇതോടെ 1,23,000രൂപയാണ്​ ലഭിക്കുക. വാംഖഡെ സ്​റ്റേഡിയത്തില്‍ ബുനനാഴ്ച നടന്ന മത്സരത്തില്‍ അസ്​ഹറുദ്ദീന്‍റെ ഉജ്ജ്വ​ലപ്രകടനത്തിന്‍റെ കരുത്തില്‍ കേരളം മുംബൈയെ എട്ട്​ വിക്കറ്റിന്​ തകര്‍ത്തിരുന്നു.

ഓപ്പണറായിറങ്ങിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ 54 പന്തില്‍ ഒന്‍പത് ഫോറും 11 സിക്‌സും സഹിതം 137 റണ്‍സുമായി കേരളത്തെ വിജയത്തിലെത്തിച്ചിരുന്നു. മുഷ്താഖ് അലി ട്രോഫിയില്‍ ഒരു കേരള താരം സെഞ്ചുറി നേടുന്നതും ഇതാദ്യമായാണ്. മുന്‍ ഇന്ത്യന്‍ താരം വീരേ​ന്ദര്‍ സെവാഗ്​, കമ​േന്‍ററ്റര്‍ ഹര്‍ഷ ഭോഗ്​ലെ അടക്കമുള്ളവര്‍ അസ്​ഹറുദ്ദീന്​ അഭിനന്ദനവുമായി എത്തിയിരുന്നു.