ശരണമന്ത്രങ്ങളാല്‍ മുഖരിതമായ ശബരിമല സന്നിധാനത്ത് ഇന്ന് മകരവിളക്ക്. പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകുന്നേരം 5 മണിയോടെ ശരംകുത്തിയില്‍ എത്തും. തുടര്‍ന്ന് ദേവസ്വം അധികൃതര്‍ ആചാരപൂര്‍വ്വം സ്വീകരിച്ച്‌ സന്നിധാനത്തേക്ക് ആനയിക്കും.

വൈകിട്ട് 6.15 ഓടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തും. പിന്നാലെ അയ്യപ്പവിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തി മഹാദീപാരാധന. ശേഷമാണ് ഭക്ത സഹസ്രങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്ക് ദര്‍ശനം.