കൊവിഡ് 19 പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിനും ആരോഗ്യവകുപ്പിനും വീഴ്ച പറ്റിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് നിയന്ത്രണവിധേയമായിട്ടും കേരളത്തില്‍ രോ​ഗവ്യാപനം കുറയാത്തത് സര്‍ക്കാറിന്റെ പിഴവാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കോവിഡ് പിടിച്ചു കെട്ടിയെന്ന് പിആര്‍ ഏജന്‍സിയെ വെച്ച്‌ പ്രചരണം നടത്തി സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുന്നു. രോഗികളുടെ സമ്ബര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുന്നില്ല. ഹോം ക്വാറന്റെയ്ന്‍ നടപ്പാക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. മരണ നിരക്ക് ബോധപൂര്‍വം കുറക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോവിഡ്‌ പ്രതിരോധത്തില്‍ സംസ്ഥാനം ഇപ്പോഴും ഒന്നാമത് എന്നാണ് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും അവകാശവാദം. ആരോഗ്യ മന്ത്രിക്ക് ഇപ്പോള്‍ താല്‍പര്യം മാഗസിനുകളുടെ കവര്‍ പേജ് ആകാനാണെന്നും അദ്ദേഹം പരിഹസിച്ചു.