കോപ്പ ഇറ്റാലിയയില്‍ ബുധനാഴ്ച 3-2ന് ജെനോവയെ പരാജയപ്പെടുത്താന്‍ യുവന്റസിനെ സഹായിച്ച ഹംസ റാഫിയ തന്‍റെ അരഞ്ഞേറ്റ മല്‍സരത്തില്‍ തന്നെ യുവന്‍റസ് ആരാധകരുടെ ഹീറോ ആയി.വാരാന്ത്യത്തില്‍ സസ്സുവോളോയെ തോല്‍പ്പിച്ച ടീമില്‍ നിന്ന് സീരി എ ചാമ്പ്യന്മാര്‍ 10 മാറ്റങ്ങള്‍ വരുത്തിയാണ് ഇന്നതെ മല്‍സരത്തിന് ഇറങ്ങിയത്.

രണ്ട് മിനിറ്റിനുശേഷം യുവ സ്വീഡിഷ് ഫോര്‍വേഡ് ഡെജാന്‍ കുലുസെവ്സ്കി സ്‌കോറിംഗ് ഓപ്പണ്‍ ചെയ്തു.അല്‍വാരോ മൊറാട്ട 23 മിനുട്ടില്‍ രണ്ടാം ഗോള്‍ നേടി വീണ്ടും ജെനോവ വല ചലിപ്പിച്ചു.പിന്നീട് സംഭവിച്ചത് യുവന്‍റസിനെ പ്രതിരോധത്തില്‍ ആഴ്ത്തി കൊണ്ട് ലെനാര്‍ട്ട് സൈബോറ,ഫിലിപ്പോ മേലേഗോണി എന്നിവരുടെ ഗോള്‍.ഇതിന് മറുപടി നല്‍കാന്‍ കഴിയാതെ വന്ന യുവന്‍റസിന് പ്രതീക്ഷ നല്കിയത് 104 ആം മിനുട്ടില്‍ ഹംസ റാഫിയ ആണ്.വിജയത്തോടെ യുവന്‍റസ് കോപ്പ ഇറ്റാലിയ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി.