തിരുവനന്തപുരം : വിവിധ ജില്ലകളിലേയ്ക്കുള്ള കൊവിഡ് വാക്‌സിന്‍ വിതരണം ഇന്ന് ആരംഭിക്കും. നിലവില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാ കേന്ദ്രങ്ങളിലാണ് കോവിഷീല്‍ഡ് വാക്‌സിന്‍ സൂക്ഷിച്ചിരിക്കുന്നത്. തിരുവനന്തപുരം മേഖലാ കേന്ദ്രത്തില്‍ നിന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് വാക്‌സിന്‍ കൊണ്ടുപോകും.
കൊച്ചിയില്‍ നിന്ന് ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളിലേക്കും, കോഴിക്കോട് നിന്ന് കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, വയനാട് ജില്ലകളിലേക്കുമാണ് വാക്‌സിന്‍ കൊണ്ടുപോകുക. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഡോസ് (73000 ഡോസ്)കൊണ്ടുപോകുക. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കുറവ് ആരോഗ്യപ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.