തിരുവനന്തപുരം: ദമ്പതികള്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതകള്‍ കൂടുന്നു. നെയ്യാറ്റിന്‍കരയില്‍ പൊലീസ് തര്‍ക്കഭൂമിയില്‍ നിന്നും രാജനേയും കുടുംബത്തേയും ഇറക്കി വിടാന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ് ദമ്പതികള്‍ക്ക് തീപൊള്ളലേറ്റത്. ഇപ്പോള്‍ ലാന്റ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ സന്ത ചട്ടംലംഘിച്ചാണ് ഭൂമി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

ഈ റിപ്പോര്‍ട്ട് കൂടി വന്നതോടെ ജില്ലാ കളക്ടര്‍ പൊലീസ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. അതിയന്നൂര്‍ പ‍ഞ്ചായത്ത് ലക്ഷംവീട് കോളനി നിര്‍മ്മാണത്തിനായി നാല്‍പ്പത് വര്‍ഷം മുമ്പ് വിലകൊടുത്ത് വാങ്ങിയ ഭൂമിയില്‍ പലര്‍ക്കും പട്ടയം അനുവദിച്ചിരുന്നു. ഇതില്‍ സുകുമാരന്‍ നായര്‍ എന്നയാള്‍ക്ക് അനുവദിച്ച പട്ടയ ഭൂമിയാണ് കൈമാറ്റം ചെയ്ത് വസന്തയുടെ കൈവശം എത്തിയതെന്നാണ് തഹസില്‍ദാറുടെ കണ്ടെത്തല്‍.