രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം അന്തിമ ഘട്ടത്തില്‍. വാക്‌സിന്‍ വിതരണത്തിനാവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായി. ഭൂരിഭാഗം സംസ്ഥാനങ്ങളിലും വാക്‌സിനുകളെത്തി. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ അനുവദിക്കുന്നതില്‍ ഒരു വിവേചനവും കാണിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 1.65 കോടി കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വിവേചനമില്ലാതെ അനുവദിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. വാക്‌സിനേഷന്‍ പദ്ധതി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനിലൂടെയാകും പ്രധാനമന്ത്രി രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് തുടക്കം കുറിക്കുക.