വ്യക്തിഗത ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഡിസംബര്‍ 31 വരെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സമയമുണ്ടാകും. 2019-20 സാമ്പത്തിക വര്‍ഷത്തെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനാണ് ഈ ഇളവ്. നവംബര്‍ 30നകം ഇത് ഫയല്‍ ചെയ്യണമെന്നായിരുന്നു ഒടുവില്‍ നിശ്ചയിച്ച തീയ്യതി.

കൊവിഡ് വ്യാപനം കാരണം റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ജനങ്ങള്‍ക്കും നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീയ്യതി നീട്ടിയതെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ആക്കൗണ്ടുകള്‍ ഓഡിറ്റിന് വിധേയമാക്കേണ്ടിവരുന്നവര്‍ക്ക് ഡിസംബര്‍ 31ന് പകരം ജനുവരി 31 ആയിരിക്കും പുതിയ സമയ പരിധി. രാജ്യാന്തര, ആഭ്യന്തര ഇടപാടുകളെ കുറിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിനാണ് ജനുവരി 30 വരെയുള്ള സമയ ദൈര്‍ഘ്യം.

ജൂലൈ 31നകം റിട്ടേണ്‍ സമര്‍പ്പിക്കണമെന്നായിരുന്നു ആദ്യ വവസ്ഥ. ഇതാണ് പിന്നീട് നവംബര്‍ 30ലേക്കും ഇപ്പോള്‍ ഡിസംബറിലേക്കും നീട്ടിയത്.