കരിപ്പൂര്‍: കോഴിക്കോട് വിമാത്താവളത്തിലെ സി.ബി.ഐ റെയ്്ഡിന് പിന്നാലെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കസ്റ്റംസ് സൂപ്രണ്ടന്‍റ് ഗണപതി പോറ്റി, ഇന്‍സ്പെക്ടര്‍മാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവില്‍ദാര്‍ ഫ്രാന്‍സിസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

യാത്രക്കാര്‍ സ്വര്‍ണം കടത്തുന്നതിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുവെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. സസ്പെന്‍ഡ് ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരെ സി.ബി.ഐ വിശദമായി ചോദ്യംചെയ്യും. ഇതിനായി കൊച്ചിയിലെ ഒാഫീസില്‍ ഹാജരാകാന്‍ ഉദ്യോഗസ്ഥരോട് സി.ബി.ഐ നിര്‍ദേശിച്ചിട്ടുണ്ട്.

കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​സ്​​റ്റം​സ്​ വി​ഭാ​ഗ​ത്തി​ല്‍ സി.​ബി.​െ​എ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 1.2 കോ​ടി​ക്ക്​ തു​ല്യ​മാ​യ വ​സ്​​തു​ക്ക​ള്‍ ക​ണ്ടെ​ത്തിയിരുന്നു. ചൊ​വ്വ, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ലാ​യി കൊ​ച്ചി സി.​ബി.​െ​എ യൂ​നി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ണ​ക്കി​ല്‍​പെ​ടാ​ത്ത പ​ണ​വും സ്വ​ര്‍​ണ​വും വി​ദേ​ശ​നി​ര്‍​മി​ത സി​ഗ​ര​റ്റു​ക​ളും പി​ടി​കൂ​ടി​യ​ത്. ഡ​യ​റ​ക്​​ട​റേ​റ്റ്​ ഒാ​ഫ്​ റ​വ​ന്യൂ ഇ​ന്‍​റ​ലി​ജ​ന്‍​സി​െന്‍റ (ഡി.​ആ​ര്‍.​െ​എ) സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ന​ട​പ​ടി.

ഷാ​ര്‍​ജ​യി​ല്‍ ​നി​ന്നു​ള്ള എ​യ​ര്‍​അ​റേ​ബ്യ വി​മാ​ന​ത്തി​ലെ​ത്തി​യ യാ​​ത്ര​ക്കാ​രി​ല്‍​ നി​ന്നാ​ണ്​ സ്വ​ര്‍​ണ​വും സി​ഗ​ര​റ്റു​ക​ളും പി​ടി​ച്ച​ത്. ക​സ്​​റ്റം​സ്​ ഏ​രി​യ​യി​ല്‍ ​നി​ന്നാ​ണ്​ പ​ണം ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ്​ ഇ​വി​ടെ​നി​ന്ന്​ ല​ഭി​ച്ച​ത്.

കൂ​ടാ​തെ, ബു​ധ​നാ​ഴ്​​ച ക​രി​പ്പൂ​രി​ലെ ക​സ്​​റ്റം​സ്​ സൂ​​പ്ര​ണ്ടി​ന്‍റെ വീ​ട്ടി​ലും സി.​ബി.​െ​എ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ക​ണ​ക്കി​ല്‍​​പെ​ടാ​ത്ത പ​ണം ക​ണ്ടെ​ടു​ത്ത​താ​യാ​ണ്​ വി​വ​രം. ക​ര്‍​ണാ​ട​ക ഭ​ട്​​ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ 22 യാ​ത്ര​ക്കാ​രി​ല്‍ ​നി​ന്നാ​ണ്​ 35 ല​ക്ഷ​ത്തിന്‍റെ സി​ഗ​ര​റ്റു​ക​ള്‍ ക​ണ്ടെ​ടു​ത്ത്. 43 ല​ക്ഷ​ത്തിന്‍റെ 856 ഗ്രാം ​സ്വ​ര്‍​ണ​വും പി​ടി​ച്ചു. പ​രി​ശോ​ധ​ന​യു​ടെ വി​ശ​ദ​റി​പ്പോ​ര്‍​ട്ട്​ വ്യാ​ഴാ​ഴ്​​ച​​ സി.​ബി.​െ​എ ത​യാ​റാ​ക്കും.