തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ മകനെ പീടിപ്പെച്ചെന്ന കേസില്‍ ദുരൂഹത നിറയുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി വനിത കമ്മീഷന്‍. യുവതിയെ ഭര്‍ത്താവ് പോക്സോ കേസില്‍ കുരുക്കിയതാണെന്ന ആക്ഷേപത്തില്‍ അന്വേഷണം നടക്കുമ്പോള്‍ കേസില്‍ സൂക്ഷ്മവും ശാസ്ത്രീയവുമായ അന്വേഷണം നടത്തണമെന്ന് ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍ പറഞ്ഞു. കമ്മീഷന് പോക്സോ കേസില്‍ ഇടപെടാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു.

എന്നാല്‍ ഇരയായ കുട്ടിയുടെ മാനസിക ആരോഗ്യവും, – ശാരീരിക നില പരിശോധിക്കുന്നതിനായി കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ദനുള്‍പ്പെടുന്ന വിശദമായ മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കാന്‍ പോലീസ് കത്ത് നല്‍കി.