സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച ഉദ്യോഗസ്ഥരെ അടിയന്തിരമായി തിരികെ വിളിച്ച് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. റെയില്‍വേ ബോര്‍ഡ് അനുമതിക്ക് ശേഷമായിരിക്കും തുടര്‍നടപടി.തിരിച്ചുവിളിച്ച ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക് പുനര്‍ വിന്യസിക്കും. 11 യൂണിറ്റുകളെയായിരുന്നു ഭൂമി ഏറ്റെടുക്കാന്‍ ചുമതലപ്പെടുത്തിയത്. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. അതേസമയം ഉത്തരവ് പഠിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു മന്ത്രി കെ രാജന്റെ പ്രതികരണം. സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചേക്കുമെന്ന വാര്‍ത്തകളോട് പ്രചാരണം അടിസ്ഥാന രഹിതമെന്നായിരുന്നു കെ റെയിലിന്റെ പ്രതികരണം. പദ്ധതി ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരോ-സംസ്ഥാന സര്‍ക്കാരോ തീരുമാനമെടുത്തിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരികയാണ്. റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതി ലഭിക്കുന്ന മുറയ്ക്ക് കെ റെയില്‍ പദ്ധതിയുടെ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നുമായിരുന്നു കെ റെയില്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്.
സില്‍വര്‍ലൈന്‍: ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച ജീവനക്കാരെ തിരികെ വിളിച്ച് സര്‍ക്കാര്‍
