ഒരു ഓവറിൽ 7 സിക്സർ നേട്ടവുമായി മഹാരാഷ്ട്ര ബാറ്റർ ഋതുരാജ് ഗെയ്ക്വാദ്. ഉത്തർപ്രദേശിനെതിരായ ക്വാർട്ടർ ഫൈനലിലാണ് ഋതുരാജ് ഈ നേട്ടത്തിലെത്തിയത്. ഇന്നിംഗ്സിൻ്റെ 49ആം ഓവറിൽ ശിവ സിംഗിനെതിരെ നേരിട്ട എല്ലാ പന്തുകളും ബൗണ്ടറിയ്ക്ക് പുറത്തേക്ക് പറത്താൻ ഋതുരാജിനു സാധിച്ചു. ഓവറിലെ ഒരു പന്ത് നോബോൾ ആയിരുന്നു. ഇതോടെ ഓവറിൽ ഏഴ് സിക്സും 43 റൺസും. ഇതോടെ 153 പന്തിൽ ഋതുരാജ് ഇരട്ടസെഞ്ചുറി കുറിച്ചു.