പാലക്കാട്: വാളയാര്‍ കേസില്‍ അന്വേണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ സമരസമിതി സത്യാഗ്രഹ സമരത്തിലേക്കു കടക്കുന്നു. ജനുവരി 26 മുതല്‍ സത്യാഗ്രഹ സമരം ആരംഭിക്കുമെന്നാണ് സമിതിയുടെ അറിയിപ്പ്. കേസ് ആദ്യം അന്വേിച്ച ഉദ്യോഗസ്ഥനായ സോജന്‍ കെസ് അട്ടിമറിക്കാന്‍ ശ്രമിച്ചന്നും സമിതി ആരോപിക്കുന്നു.

വാളയാറിലെ മൂത്ത പെണ്‍കുട്ടി മരിച്ച്‌ നാല് വര്‍ഷം തികയുന്ന ദിവസമായിരുന്നു ഇന്ന്. മക്കളുടെ കൊലയാളികള്‍ക്കു ഇന്നും ശിക്ഷ ലഭിക്കാത്ത സാഹചര്യത്തിലാണ് കുട്ടികളുടെ മാതാപിതാക്കള്‍ സമരം ശക്തമാക്കാനൊരുങ്ങുന്നത്. അന്വേഷണ ഇദ്യോഗസ്ഥന്‍ സോജനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ തെരുവില്‍കിടന്നു മരിക്കുമെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. നിലവില്‍ ഏകദിന സമരത്തിലാണ് ഇവര്‍.

അന്വേഷണത്തില്‍ ക്രിത്രിമം നടന്നുവെന്ന് പോലീസും കോടതിയും സമ്മതിച്ചിട്ടും എന്തുകൊണ്ടാണ് കുറ്റവാളികളെ കണ്ടെത്തിശിക്ഷ വിധിക്കാത്തതെന്നാണ് പെണ്‍കുട്ടികളുടെ അമ്മ ചോദിക്കുന്നത്. കേസില്‍ തീരുമാനമുണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നാണ് ഇവരുടെ നിലപാട്.