ഇടുക്കി കട്ടപ്പന നിർമ്മല സിറ്റിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. രണ്ടു പേര് പൊലീസ് പിടിയിലായി. നിർമ്മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. ( kattappana man murdered )

കൗന്തി സ്വദേശി ഹരികുമാർ, വാഴവര സ്വദേശി ജോബി എന്നിവർ ആണ് പിടിയിലായത്. രാജുവിന്റെ മകന്റെ സുഹൃത്തുക്കളാണ് ഇരുവരും.
ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് സംഭവം.