കോഴിക്കോട്ടുനിന്ന് മൃതദേഹവുമായി ബീഹാറിലേക്ക് പോയ ആംബുലൻസ് നേരെ ആക്രമണം. ജബൽപൂർ -റിവ ദേശീയപാതയിൽ വച്ചാണ് വെടിവെപ്പ് ഉണ്ടായതെന്ന് ആംബുലൻസ് ഡ്രൈവർ പറ‍ഞ്ഞു ( ambulance attack jabalpur rewa highway ).

രാവിലെ 11.30ഓടെയായിരുന്നു സംഭവം. ദേശീയ പാതയിലൂടെ പോകുന്നതിനിടയിൽ ഇടതുവശത്ത് നിന്ന് വെടിയുതിർക്കുകായിരുന്നു. എയർഗൺ ഉപയോഗിച്ച് വെടിവെച്ചതായാണ് സംശയം. വാഹനത്തിന്റ് മുൻപിലെ ചില്ല് തകർന്നു. അക്രമികൾ ആരെന്ന് വ്യക്തമല്ലെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു.ഫറോക്കിൽ ട്രെയിൻ തട്ടി മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പോയതാണ് ആംബുലൻസ്. ആക്രമണത്തെ തുടർന്ന് ഉത്തർപ്രദേശ് പൊലീസിന്റെ സഹായം തേടിയെങ്കിലും ലഭ്യമായില്ലെന്ന് ഡ്രൈവർ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് കോഴിക്കോട് ഫറൂഖിൽ ട്രെയിൻ തട്ടി മരിച്ച അതിഥി തൊഴിലാളിയുടെ മൃതദേഹവുമായി ഇവർ ബീഹാറിലേക്ക് പോയത്. ഫാറൂഖ് പൊലീസാണ് ഇവരെ മൃതദേഹം ഏൽപ്പിച്ച് നൽകുന്നത്. അതുകൊണ്ട് അവർ ഫറൂഖ് പൊലീസിൽ ഈ സംഭവത്തിനുശേഷം ബന്ധപ്പെട്ടിരുന്നു. കോഴിക്കോട് പൊലീസും ഇവരുടെ സഹായത്തിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ആരാണ് വെടിവെച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. ദേശീയപാതയിലൂടെ പോകുന്ന സമയത്ത് ദേശീയപാതയുടെ ഇടതുവശത്ത് നിന്നാണ് വെടിയുണ്ട മുൻവശത്തെ ഗ്ലാസ്സിൽ പതിക്കുകയായിരുന്നുവെന്ന് ഡ്രൈവർ പറയുന്നത്.