കോവിഡ് ലോക്ഡൗണിനുശേഷം കേരളത്തില്‍ തിയറ്ററുകള്‍ ഇന്നുമുതല്‍ തുറക്കും. മാസ്റ്റര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് തിയറ്ററുകള്‍ ബുധനാഴ്ച തുറക്കുന്നത്. സംസ്ഥാനത്തെ 670 സ്‌ക്രീനുകളില്‍ അഞ്ഞൂറെണ്ണത്തിലാകും ആദ്യദിനത്തില്‍ പ്രദര്‍ശനം.

അതെ സമയം തമിഴ്നാട്ടില്‍ പുലര്‍ച്ചെ നാലുമണിയോടെ തന്നെ ആദ്യ ഷോ ആരംഭിച്ചു. ഇന്നലെ രാത്രി മുതല്‍ തിയറ്ററുകള്‍ക്ക് മുന്നില്‍ ഉറങ്ങാതെ കാത്തുനില്‍ക്കുകയായിരുന്നു ആരാധകര്‍. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ആഘോഷങ്ങള്‍ക്ക് കുറവുണ്ടായില്ല.

ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. 50 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്.പ്രത്യേക പ്രദര്‍ശനങ്ങള്‍ അനുവദിച്ചതിനാല്‍ പുലര്‍ച്ചെ 4 മണിക്ക് ആദ്യ ഷോ തുടങ്ങി. ചെന്നൈയിലെ ആരാധകര്‍ തലേദിവസം രാത്രി മുതല്‍ ആഘോഷത്തില്‍ പങ്കെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.