ജില്ല ജനറല്‍ ആശുപത്രിയിലെ വനിത സര്‍ജറി വാര്‍ഡില്‍ സീലിങ് തകര്‍ന്നു വീണു. രോഗികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ശബ്ദംകേട്ട് തൊട്ടടുത്ത ഡ്യൂട്ടിമുറിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്. കട്ടിലിലും നിലത്തുമായി കോണ്‍ഗ്രീറ്റ് ചിതറിവീണു കിടക്കുകയായിരുന്നു. വാര്‍ഡിലെ ഫാനിനു സമീപത്തുള്ള സീലിങാണ് അടര്‍ന്ന് വീണത്. കാലപ്പഴക്കമുള്ള ആശുപത്രിയുടെ തൂണുകളും സീലിങും ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന ആരോപണങ്ങൾക്ക് ഇടയിലാണ് സംഭവം. ശസ്ത്രക്രിയ കഴിഞ്ഞ് രോഗികളെ കിടത്തുന്ന വാര്‍ഡിലെ തൂണുകളും സീലിങും പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ് കാണപ്പെടുന്നതെന്നും ആരോപണമുണ്ട്. സര്‍ജറി വാര്‍ഡിന്റെ ഭാഗത്തെ മേല്‍ക്കൂര തകര്‍ന്ന് അപകട ഭീഷണിയിലാണ്. ഭയത്തോടെയാണ് ആശുപത്രിയില്‍ കഴിയുന്നതെന്ന് രോഗികൾ പറയുന്നു.