സ്‌കൂള്‍ അദ്ധ്യാപകനെ പോക്‌സോ കേസില്‍ അറസ്റ്റു ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാലുപേരുടെ പരാതിയിലാണ് അദ്ധ്യാപകനായ ജോസഫ് കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്നായിരുന്നു പരാതിയില്‍. പരാതിക്കാരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സ്വകാര്യ സ്‌കൂളിലെ പ്ലസ് ടു വിഭാഗം അദ്ധ്യാപകനാണ് ജോസഫ്കുട്ടി. അദ്ധ്യാപകനെതിരെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് ആദ്യം അധികൃതർക്ക് പരാതി നല്‍കിയത്. പിന്നീട് സ്‌കൂള്‍ അധികൃതർ വിവരം ചൈല്‍ഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈനിൽ നല്‍കിയ പരാതിയിലാണ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനു പിന്നാലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പെൺകുട്ടികളും അദ്ധ്യാപകനെതിരെ പരാതിയുമായി രംഗത്തെത്തി. നിലവിൽ അദ്ധ്യാപകനെതിരെ നാല് പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. കേസിൽ പരാതിക്കാരുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നും വിശദമായ ചോദ്യംചെയ്യലിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നും ഈസ്റ്റ് കല്ലട പൊലീസ് അറിയിച്ചു.