തിരുവനന്തപുരം : സീറ്റ് വിഭജന ചര്‍ച്ച വൈകിപ്പിച്ച്‌ വെട്ടിലാക്കാന്‍ സിപിഎം ശ്രമമെന്ന് എന്‍സിപി വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച മെല്ലെപ്പോക്കിനുള്ള തന്ത്രമാണെന്ന് മനസ്സിലാക്കി കേന്ദ്രനേതൃത്വത്തിന്റെ സന്ദര്‍ശനത്തിന് കാക്കുകയാണ് സംസ്ഥാന നേതൃത്വം. ചര്‍ച്ചകള്‍ വൈകിപ്പിച്ച്‌ അവസാനം കബളിപ്പിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നാണ് എന്‍സിപി നേതൃത്വത്തിന്റെ വികാരം.

ചര്‍ച്ചകള്‍ വേഗത്തിലാക്കണമെന്ന് എന്‍സിപി ആവശ്യപ്പെടുമ്ബോഴും അതിന് സിപിഎം മുതിരുന്നില്ല. എന്‍സിപി പോയാലും ഒരു മണ്ഡലത്തിലും ക്ഷീണമുണ്ടാകില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരനെ ഇടുക്കിയില്‍ നിന്ന് വിളിച്ചുവരുത്തിയിട്ടും മുഖ്യമന്ത്രി ഒരു ഉറപ്പും നല്‍കാത്തതില്‍ എന്‍സിപിക്ക് കടുത്ത അമര്‍ഷമുണ്ട്.