ഓള്‍ഡ് ട്രാഫോഡിനോട് അയാള്‍ക്ക് വിടപറയേണ്ടി വരുന്നുണ്ട്. താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് അവന് തുറന്ന് പറയേണ്ടി വരുന്നുണ്ട്… ആദ്യ ഇലവനില്‍ ഇടം പിടിക്കാനാകാതെ പോകുന്നുണ്ട്.. പക്ഷേ ലോക ഫുട്ബാളിന്റെ രാജാവിന് വീഴച്ചകളില്‍ വീണു പോകാനാകില്ല തോല്‍വിയിലും അവസര നിഷേധത്തിന്റെ കാലത്തും ഫോമില്ലായ്മയുടെ സങ്കട കാലത്തും വീണു പോകണമെങ്കില്‍ അവന്റെ പേര് ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നല്ലാതാകണം. ഖത്തറിന്റ പ്രതീക്ഷയുടെ പുല്‍മൈതാനത്ത് അല്‍ റിഹ്ല പന്തുരുളുമ്പോള്‍ അവിടെ ആകാശത്തോളമുറന്ന് പോര്‍ച്ചുഗലിനെ മുന്നില്‍ നിന്ന് നയിക്കുന്ന ഒരു CR7 ഉണ്ടാകും അവന്‍ ലോകകപ്പിന്റെ സുന്ദര കിരീടം തന്നെ മോഹിച്ച് പോരാടും. അവന്‍ കായികാസ്വാദകരെ കളിയാസ്വാദനത്തിന്റെ അത്രമേല്‍ ഉന്നതമായ ഇടങ്ങളില്‍ തന്നെയത്തിക്കും. കാരണം അവന്റെ പേര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നാണ്.

2006 ജര്‍മന്‍ ഫുട്ബാള്‍ ലോകകപ്പ് ഇറ്റാലിയുടെ കിരീട നേട്ടമുണ്ടായ മറ്റൊരാസിയുടെ നെഞ്ചുകലങ്ങിയ സിദാന്‍ പ്രയോഗമുണ്ടായ ബാറ്റില്‍ ഓഫ് നുറന്‍ബര്‍ഗ് സംഭവിച്ച ലോകകപ്പ്. ആ ലോകകപ്പില്‍ മറ്റ് രണ്ട ചരിത്ര സംഭവങ്ങള്‍ കൂടി നടന്നു ലോകകപ്പ് ഫുട്‌ബോളിന്റെ മിശിഹായും രാജാവും ആദ്യമായി കളത്തിലിറങ്ങിയ ലോകകപ്പായിരുന്നു അത്. 2006നു മുന്‍പേ ക്രിസ്റ്റ്യാനോ എന്ന പേര് ആരാധക ഹൃദയത്തില്‍ എഴുതപ്പെട്ടിരുന്നു അതൊന്നു കൂടി ആഴത്തില്‍ പതിപ്പിക്കുന്നതായിരുന്നു ജര്‍മന്‍ ലോകകപ്പ്
. ഫിഗോ ഡെക്കോ പോലുള്ള പ്രതിഭകള്‍ക്കൊപ്പം പോരിനിറങ്ങിയ റോണോ പ്രതിഭയുള്ള പ്രകടനം പുറത്തെടുത്ത് പോര്‍ച്ചുഗലിന്റെ സെമി പ്രവേശനത്തില്‍ നിര്‍ണായക സാന്നിധ്യമായി.

1966 ലെ ചരിത്രമായ മൂന്നാം സ്ഥാനത്തിന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനം. 1966 വരെ ലോകകപ്പില്‍ യോഗ്യത നേടിടാതിരുന്ന പൊര്‍ച്ചുഗലിനെ അന്ന് മുന്നില്‍ നയിച്ച യുഷെബിയോ താരത്തിനൊപ്പം റൊണാള്‍ഡോ എന്ന പേര് എഴുതപ്പെടാന്‍ തുടങി .ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നത് CR7 എന്ന ആഗോള ബ്രാന്‍ഡിലേക്ക് വളരാന്‍ തുടങ്ങി. ഇന്നവന്‍ ചിലര്‍ക്ക് നിഷേധിയാകും. ചിലര്‍ക്ക് അഹങ്കാരിയാകും ..പക്ഷെ അവാനാണ് ലോക ഫുട്ബാളിന്റെ രാജാവ്. അന്താരാഷ്ട്ര തലത്തിലൊരു രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളില്‍ ഒന്നാമനാണവന്‍. 2018 ലോകകപ്പില്‍ സ്‌പെയിനിനെതിരെ നേടിയ ഹാട്രിക് ഗോളിന് സമാനമായതൊന്ന് സംഭവിച്ച് ഖത്തറില്‍ അവന്റെ ബൂട്ടുകള്‍ നിശബ്തതയെ കൈവിടുന്നത് കാത്തിരിക്കുകയാണ് ലോകം. പ്രായം വെറും അക്കങ്ങള്‍ മാത്രമെന്നെന്ന് ലോകതോടായി വിളിച്ച് പറഞ്ഞവന്‍ അത് കളി മികവുകൊണ്ട് പല കുറി തെളിയിച്ചതുമാണ്.