അർജന്റീനയുടെ തോൽ‌വിയിൽ ബ്രസീൽ ആരാധാരോട് പൊട്ടിത്തെറിച്ച കൊച്ചുമിടുക്കിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡ്. ലയണൽ മെസിയെ പറഞ്ഞപ്പോൾ തനിക്ക് സഹിച്ചില്ലെന്ന് ആരാധിക ട്വന്റിഫോറിനോട് പറഞ്ഞു. തിരൂർ മംഗലം സ്വദേശി ബാബുവിന്റെ മകൾ ലുബ്‌ന ഫാത്തിമയാണ് വിഡിയോയിലെ താരം. മംഗലം എ എൽപി സ്കൂളിലെ വിദ്യാർത്ഥിയാണ് ലുബ്‌ന.(viral messi fan girl from kerala trending)

ആരാധികയുടെ വീറും വാശിയും അർജന്റീന ഫാൻസ് ക്ലബിൽ അടക്കം തരംഗമായിരുന്നു. അർജന്റീനയുടെ ജഴ്‌സി അണിഞ്ഞ കൂട്ടുകാരിയും ലുബ്‌നയ്‌ക്കൊപ്പമുണ്ട്. അർജന്റീന തോറ്റപ്പോ സഹിക്കാൻ പറ്റിയില്ല. മെസിയുടെ ഫോട്ടോ വെച്ചതൊക്കെ ആരാധകർ ചീത്തയാക്കിയെന്നും, അതൊന്നും തനിക്ക് സഹിച്ചില്ലെന്നും ലുബ്‌ന പറയുന്നു. അതുകൊണ്ടാണ് അവരെ വാക്കുകൾ കൊണ്ട് നേരിട്ടതെന്നും കുഞ്ഞാരാധിക പറയുന്നു. ഇനിയുള്ള രണ്ടുകളിയും അർജന്റീന ജയിക്കും. ഇന്നലത്തെ കളി അർജന്റീന തോറ്റപ്പോൾ ഒരുപാട് പേര് കളിയാക്കി അത് അടുത്ത മത്സരങ്ങളിൽ വിജയിച്ച് ഞങ്ങൾ തിരിച്ചുവരും. ആദ്യമൊക്കെ താൻ ക്രിസ്റ്റ്യാനോ ഫാനായിരുന്നു. പിന്നീട് മെസി ഗോൾ അടിക്കുന്നത് കണ്ട് അങ്ങോട്ട് മാറിയതാണെന്നും ലുബ്‌ന പറഞ്ഞു.