ഡോ. റോസലിൻഡ് ജോർജ് കേരള ഫിഷറീസ് സർവകലാശാലയുടെ താത്കാലിക വിസിയാകും. ഗവർണറുടേതാണ് നിയമനം. ഹൈക്കോടതി നിയമനം റദ്ദാക്കിയ റിജി ജോണിന് പകരമാണ് ചുമതല. നിലവിൽ കുഫോസിലെ ഡീനും അധ്യാപികയുമാണ് റോസലിൻഡ് ജോർജ്.

പുറത്താക്കപ്പെട്ട റിജി ജോണിൻറെ ഭാര്യയാണ്. ഹൈക്കോടതി നിയമനം റദ്ദാക്കിയതിന് പിന്നാലെ റിജി ജോൺ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും വിധിക്ക് സ്റ്റേ ലഭിച്ചിരുന്നില്ല. പിന്നാലെയാണ് ഗവർണർ താത്കാലിക വിസിയെ നിയമിച്ചത്.