കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് മലേഷ്യന്‍ സര്‍ക്കാര്‍.പാര്‍ലമെന്റ് സമ്മേളനം അടുത്ത ആഗസ്റ്റ് മാസം വരെ റദ്ദാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു.
കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി
മൊഹിയുദ്ദീന്‍ യാസിന്‍ സുല്‍ത്താന്‍ അബ്ദുള്ള സുല്‍ത്താന്‍ അഹമ്മദ് ഷായെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. അഹമ്മദ് ഷാ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 1 വരെയാണ് രാജ്യത്ത് അടിയന്തിരാവസ്ഥ.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിരോധനാജ്ഞയോ, സൈനിക നിയന്ത്രണങ്ങളോ ഉണ്ടായിരിക്കില്ലെന്ന് മൊഹിയുദ്ദീന്‍ പറഞ്ഞു. നിലവിലെ സര്‍ക്കാരിനായിരിക്കും എല്ലാവിധ അധികാരവും. വ്യാപാരത്തിന് തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.