ഖത്തറില്‍ ഇന്ന് 211 പേര്‍ക്ക് കൂടി പുതുതായി കൊവിഡ്19 സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 40 പേര്‍ രാജ്യത്തിന് പുറത്തുനിന്നെത്തിയവരാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 146,279 ആയി.

ഇന്ന് 111 പേര്‍ കൂടി വൈറസ് ബാധയില്‍ നിന്ന് രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 142,938 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 30,95 പേരാണ്. 29 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു. അതേസമയം, കഴിഞ്ഞ 24മണിക്കൂറിനിടയില്‍ 11,961 പരിശോധനകളാണ് രാജ്യത്ത് നടന്നത്.