കോവിഡ് മഹാമാരി രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ച കേരളത്തില്‍ ഇനി വാക്സീന്‍ പ്രതിരോധത്തിന്റെ നാളുകള്‍. കേരളത്തിലേയ്ക്കുള്ള കോവിഷീല്‍ഡ് വാക്സീന്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഉച്ചയോടെ നെടുമ്ബാശേരിയിലെത്തും.

ആദ്യ ബാച്ച്‌ വാക്സീന്‍ നെടുമ്ബാശേരിയിലെത്തുമ്ബോള്‍ കലക്ടറും ആരോഗ്യ വകുപ്പ് ഉന്നതോദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിക്കും. ആദ്യ ഘട്ടത്തില്‍ കോവിഷീല്‍ഡ് വാക്സീന്റെ 4.33 ലക്ഷം ഡോസാണ് വിതരണത്തിനെത്തുന്നത്.

തുടര്‍ന്ന് ശീതീകരണ സംവിധാനമുള്ള പ്രത്യേക വാഹനത്തില്‍ കൊച്ചി റീജിയണല്‍ സ്‌റ്റോറില്‍ എത്തിച്ച്‌ സൂക്ഷിക്കും . വൈകിട്ട് ആറിന് രണ്ടാമത്തെ ബാച്ച്‌ വാക്സീനുമായി വിമാനം തിരുവനന്തപുരത്തെത്തും.

തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ റീ​ജ​ന​ല്‍ വാ​ക്‌​സി​ന്‍ സ്​​റ്റോ​റു​ക​ളി​ലാ​ണ് വാ​ക്‌​സി​ന്‍ എ​ത്തി​ക്കു​ക. തി​രു​വ​ന​ന്ത​പു​ര​ത്ത് 1,34,000 ഡോ​സും എ​റ​ണാ​കു​ള​ത്ത് 1,80,000 ഡോ​സും കോ​ഴി​ക്കോ​ട്ട് 1,19,500 ഡോ​സും വാ​ക്‌​സി​നു​ക​ളാ​ണ് എ​ത്തി​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട് വ​രു​ന്ന വാ​ക്‌​സി​നി​ല്‍നി​ന്ന്​ 1100 ഡോ​സ് വാ​ക്‌​സി​ന്‍ മാ​ഹി​യി​ല്‍ വി​ത​ര​ണം ചെ​യ്യാ​നു​ള്ള​താ​ണ്. വാ​ക്‌​സി​ന്‍ എ​ത്തി​യാ​ല്‍ നി​ശ്ച​യി​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളേ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കി.