ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ വാ​യു നി​ല​വാ​രം തീ​രെ മോ​ശം അ​വ​സ്ഥ​യി​ല്‍ തു​ട​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ന്ത​രീ​ക്ഷ വാ​യു നി​ല​വാ​ര സൂ​ചി​ക​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 301 ആ​ണെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള എ​യ​ര്‍ ക്വാ​ളി​റ്റി ആ​ന്‍​ഡ് വെ​ത​ര്‍ ഫോ​ര്‍​കാ​സ്റ്റിം​ഗ് ആ​ന്‍​ഡ് റി​സ​ര്‍​ച് (സ​ഫ​ര്‍) അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ഡ​ല്‍​ഹി യൂ​ണി​വേ​ഴ്സി​റ്റി, മ​ധു​ര റോ​ഡ്, ഇ​ന്ദി​രാ ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം(​ടെ​ര്‍​മി​ന​ല്‍-3) എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വാ​യു നി​ല​വാ​രം മോ​ശം അ​വ​സ്ഥ​യി​ലാ​ണ്. ഇ​വി​ട​ങ്ങ​ളി​ല്‍ എ​ക്യൂ​ഐ യ​ഥാ​ക്ര​മം 310, 315, 325 എ​ന്ന നി​ല​വാ​ര​ത്തി​ലാ​ണ്. പു​സ റോ​ഡ്(235), ലോ​ധി റോ​ഡ്(245), ഐ​ഐ​ടി ഡ​ല്‍​ഹി(280), അ​യ​ന​ഗ​ര്‍(256) എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മോ​ശം അ​വ​സ്ഥ​യി​ലാ​ണ് എ​ക്യൂ​ഐ.

എ​ക്യൂ​ഐ 301-400 സൂ​ചി​ക​യി​ലു​ള്ള​താ​ണു വ​ള​രെ മോ​ശം അ​വ​സ്ഥ​യാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്.