ക്വാ​ലാ​ലം​പു​ര്‍: മ​ലേ​ഷ്യ​യി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നാണ് മ​ലേ​ഷ്യ​ന്‍ രാ​ജാ​വ് അ​ല്‍-​സു​ല്‍​ത്താ​ന്‍ അ​ബ്ലു​ള്ള​ രാജ്യത്ത് ഒ​രു മാ​സ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡ് കേ​സു​ക​ള്‍ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​ല്ലെ​ങ്കി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ നീ​ട്ടാ​നും സാ​ധ്യ​ത​യു​ണ്ട്.രാജ്യത്തെ ദൈനംദിനകാര്യങ്ങളെ അടിയന്തരാവസ്ഥ എങ്ങനെയാണ് ബാധിക്കുക എന്ന് അറിവായിട്ടില്ല.

എന്നാല്‍ പ്രധാനമന്ത്രിക്കു കാബിനറ്റിനും ചോദ്യം ചെയ്യാനാവാത്ത അധികാരങ്ങളാണ് അടിയന്തിരാവസ്ഥാ പ്രഖ്യാപനം വഴി ലഭിക്കുക. പ്ര​ഖ്യാ​പ​ന​ത്തോ​ടെ മ​മലേ​ഷ്യ​യി​ലെ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​നത്തിനും താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്ര​ധാ​ന​മ​ന്ത്രി മു​ഹ​യ്ദ്ദീ​ന്‍ യാ​സി​ന്‍ രാ​ജാ​വി​നോ​ട് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടുകയായിരുന്നു. അ​തേ​സ​മ​യം, പ്ര​തി​സ​ന്ധി​യി​ലാ​യ സ​ര്‍​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ല്‍ നി​ല​നി​ര്‍​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് അ​ടി​യ​ന്ത​രാ​വ​സ്ഥ നീ​ക്ക​മു​ണ്ടാ​യ​തെ​ന്ന് ആരോപണമുണ്ട്.