ജമ്മു കശ്മീരിലെ ശ്രീനഗറിൽ സായുധരായ മൂന്ന് ഹൈബ്രിഡ് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ശ്രീനഗറിലെ ഷാൽതെങ്ങിൽ പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർ ഭീകരനെ പിടികൂടുകയും വാഹനത്തിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കുകയുമായിരുന്നു.

‘ശ്രീനഗറിന്റെ പ്രാന്തപ്രദേശത്ത് നിന്ന് 03 എകെ റൈഫിളുകൾ, 02 പിസ്റ്റളുകൾ, 09 മാഗസിനുകൾ, 200 റൗണ്ടുകൾ എന്നിവയുൾപ്പെടെ മൂന്ന് ഹൈബ്രിഡ് ഭീകരരെ സൈന്യവും (2ആർആർ) ശ്രീനഗർ പൊലീസും അറസ്റ്റു ചെയ്തു’ – കശ്മീർ സോൺ പൊലീസ് ട്വിറ്ററിൽ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.