മാവേലിക്കര: ആലപ്പുഴ മാവേലിക്കരയില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ക്കു കുത്തേറ്റു. തഴക്കര മുട്ടത്തയ്യത്ത് പ്രമോദിന് (31) ആണ് നെഞ്ചിനു കുത്തേറ്റിരിക്കുന്നത്. ഇയാള്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ് കഴിയുന്നത്. പ്രമോദിനെ കുത്തിയ വഴുവാടി മുതായില്‍ കിഴക്കതില്‍ ഭവിത് കുമാറിനായി (30) പൊലീസ് തിരച്ചില്‍ തുടങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കു രണ്ടരയോടെ ഇന്ദ്രപ്രസ്ഥ ബാറിന്റെ മുറ്റത്തായിരുന്നു സംഭവം നടക്കുന്നത്. മദ്യപിക്കാനെത്തിയ പ്രമോദും ഭവിത്കുമാറും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു.