കോട്ടയം: ഉഴവൂരില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ വനിത മരിച്ചു. ഉഴവൂര്‍ ടൗണ്‍ സ്റ്റാന്‍ഡില്‍ ആറ് വര്‍ഷമായി ഓട്ടോറിക്ഷ ഓടിക്കുന്ന കരുനെച്ചി ശങ്കരാശേയില്‍ വിജയമ്മ (54) ആണ് വെളിയന്നൂര്‍-മംഗലത്താഴം റോഡില്‍ പടിഞ്ഞാറ്റെപ്പീടിക ഭാഗത്തുണ്ടായ അപകടത്തില്‍ മരിച്ചത്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
രാവിലെ വെളിയന്നൂര്‍ നിന്നും കൂത്താട്ടുകുളം ഭാഗത്തേക്ക് ആദ്യത്തെ ഓട്ടം പോകുമ്ബോഴായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. ഓട്ടോയില്‍ ഉണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിജയമ്മയെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സര്‍ക്കാരിന്റെ ധനസഹായത്താല്‍ വനിതകള്‍ക്കുളള പദ്ധതിയുടെ ഭാഗമായി വാങ്ങിയ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഓട്ടോ ഓടിച്ചാണ് വിജയമ്മ കുടുംബം നോക്കിയിരുന്നത്. ഭര്‍ത്താവ് പെയിന്റിംഗ് തൊഴിലാളിയാണ്. മൃതദേഹം കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലേക്ക് മാറ്റി.