യുഎസ് ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം. ഡെമോക്രാറ്റിക് പാര്‍ട്ടിക്കും ജോ ബൈഡനും പ്രതീക്ഷയ്ക്ക് വിപരീതമായി തിരിച്ചടിയുണ്ടായി. യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഇനിയുള്ള 2 വര്‍ഷം നിര്‍ണായകമായിരിക്കും.കാലിഫോര്‍ണിയയിലെ 27-ാം ജില്ല മൈക്ക് ഗാര്‍സിയ നിലനിര്‍ത്തിയതോടെയാണ് 435 അംഗ ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷത്തിനാവശ്യമായ 218 സീറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തികച്ചത്. 211 സീറ്റുകളുമായി ഡെമോക്രാറ്റുകള്‍ തൊട്ടുപിന്നാലെയുണ്ട്. തെരഞ്ഞടുപ്പ് ഫലം വാഷിംഗ്ടണില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ശക്തമായ തിരിച്ചുവരവിനാണ് വഴിയൊരുക്കുന്നത്.

ജോ ബൈഡന്റെ അജണ്ടകളെ പ്രതിരോധിക്കാനും സഹായിക്കും. ഇതോടെ യുഎസ് കോണ്‍ഗ്രസ് ചേമ്പറില്‍ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി താഴെത്തട്ടിലേക്കെത്തിയിരിക്കുകയാണ്. ജനുവരിയില്‍ കോണ്‍ഗ്രസ് സമ്മേളിക്കുമ്പോഴുള്ള സ്പീക്കര്‍ തെരെഞ്ഞെടുപ്പാണ് എല്ലാവരും ഇനി ഉറ്റു നോക്കുന്നത്. കാലിഫോര്‍ണിയയില്‍ നിന്നുള്ള കെവിന്‍ മെക്കാര്‍ത്തിയാണ് റിബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഔദ്യോഗികമായി സ്ഥാനം ലഭിച്ചിരിക്കുകയാണ്, അമേരിക്കക്കാര്‍ പുതിയ വഴി തെരഞ്ഞെടുക്കാന്‍ തയ്യാറായികഴിഞ്ഞു, റിപ്പബ്ലിക്കന്‍ ഹൗസ് അത് നല്‍കാനും. ഇടക്കാല തെരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്ത് കൊണ്ട് മെക്കാര്‍ത്തി ട്വീറ്റ് ചെയ്തു.നിലവില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ നാന്‍സി പെലോസിയാണ് സ്പീക്കര്‍.അതെസമയം തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ചതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രശംസിച്ച് ബൈഡന്‍ രംഗത്തെത്തി. ‘ഞാന്‍ ആരുടെയും കൂടെ നിന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്, റിപ്പബ്ലിക്കന്‍ ആയാലും,ഡെമോക്രോറ്റുകള്‍ ആയാലും’.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷം ഉറപ്പിച്ചതിന് പിന്നാലെ 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.