മസ്‌കത്ത്: ഒമാനില്‍ 164 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ 1,30,944 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു കോവിഡ് മരണം പോലുമുണ്ടായിട്ടില്ലെന്ന ആശ്വാസ വാര്‍ത്തയും അധികൃതര്‍ പുറത്തുവിട്ടു.

1508 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഒമാനില്‍ ചികിത്സയിലായിരുന്ന 163 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതുവരെ 1,23,187 പേര്‍ രാജ്യത്ത് രോഗമുക്തി നേടി.