ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് മുക്തി നിരക്കില്‍ 61 ശതമാനവും ആറ് സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമാണെന്ന് ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗമുക്തി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 70,16,046 പേരാണ് രോഗമുക്തി നേടിയത്. ശനിയാഴ്ചയോടെ ഇത് 89.78 ശതമാനമായി ഉയര്‍ന്നു. ആകെ രോഗമുക്തിയുടെ 20.6 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 78,14,682 ആയി.