ഒരുപാട് വർഷത്തിനു ശേഷമാണ് കുവൈറ്റിൽ ഏഴ് പേരെ ഒരേ ദിവസം ഒന്നിച്ച് വധശിക്ഷക്ക് വിധേയമാക്കുന്നത്. വിചാരണ പൂര്‍ത്തിയായതിനു ശേഷമാണ് വധശിക്ഷ നടപ്പിലാക്കിയത്. നാല് കുവൈറ്റ് പൗരന്‍മാരും വിദേശികളുമാണ് വധശിക്ഷക്ക് വിധേയരായത്.കുവൈത്തി പൗരന്‍മാരായ ഖാലിദ് സാദ് മുഹമ്മദ് അൽ ഖഹ്താ അലി അല്ല അൽ ജാബ്രി, റബാബ് അദ്‌ലി മുസ്തഫ ഷെഹാത, സിറിയൻ പൗരനായ ഹമദ് അഹമ്മദ് മഹ്മൂദ് അൽ ഖലഫ്, പാകിസ്ഥാൻ പൗരനായ റാഷിദ് അഹമ്മദ് നസീർ മഹ്മൂദ്, എത്യോപ്യൻ പൗരനായ ഐഷ നെമോ വിസോ എന്നിവരുടെ വധശിക്ഷയാണ് ബുധനാഴ്ച രാവിലെ സെൻട്രൽ ജയിലിൽ വെച്ച് നടപ്പിലാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

ക്രിമിനല്‍ കോടതിയാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. മയക്കുമരുന്ന് കേസ്, കൊലപാതകം, കവര്‍ച്ച എന്നിങ്ങനെയുള്ള കേസിലെ പ്രതികള്‍ക്കാണ് വധശിക്ഷ.ഒരുപാട് വർഷത്തിനു ശേഷം ആദ്യമായാണ് ഏഴ് പേരെ ഒരേ ദിവസം ഒന്നിച്ച് വധശിക്ഷക്ക് വിധേയമാക്കുന്നത്. കഴിഞ്ഞ 53 വർഷത്തിനിടയിൽ 84 പേരെയാണ് തൂക്കിലേറ്റിയത്. ഇവരിൽ 20 പേർ കുവൈത്തികളും 64 പേര്‍ വിദേശികളുമാണ്.