കോട്ടയത്തെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ തിളക്കമായിരുന്നു കോട്ടയം ബാർ അസോസിയേഷൻ പ്രസിഡണ്ടുമായിരുന്നു അഡ്വക്കേറ്റ് തിരുവാർപ്പ് പരമേശ്വരനായർ. 1.3. 2017 മരണമടഞ്ഞു. അദ്ദേഹത്തിന്റെ ഛായ ചിത്രം കോട്ടയം ബാർ അസോസിയേഷനിൽ ഗോവ ഗവർണർ അഡ്വ: പി.എസ്.ശ്രീധരൻ പിള്ള 15-11-2022 തീയതി ചൊവ്വാഴ്ച അനാച്ഛാദനം ചെയ്തു. കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ് രാജീവ് . പി.നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബോബി ജോൺ സ്വാഗതം ആശംസിച്ചു. കോട്ടയം എം എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.. പ്രിൻസിപ്പൽ ഡിസ്ട്രിക് ആന്റ് സെഷൻസ് ജഡ്ജി ശ്രി.എൻ ഹരികുമാറിന്റെ മഹനീയ സാന്നിദ്ധ്യത്തിൽ സീനിയർ അഭിഭാഷകരായ വി.കെ സത്യവാൻ നായർ , തോമസ് മാത്യു, കെ അനിൽകുമാർ ,ടി.ജെ. തമ്പി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. തിരുവാർപ്പ് പരമേശ്വരൻ നായരുടെ മകൻ അഡ്വ: പി.രാജേഷ് യോഗത്തിന് കൃതജ്ഞത അർപ്പിച്ചു