തിരുവനന്തപുരം :സംസ്ഥാനത്തെ തിയറ്ററുകളില്‍ നാളെ മുതല്‍ പ്രദര്‍ശനം തുടങ്ങും. വിനോദ നികുതിയിലും വൈദ്യുതി ഫിക്‌സഡ് ചാര്‍ജിലും ഇളവ് അനുവദിച്ചതോടെയാണ് തിയറ്റര്‍ തുറക്കുന്നത്. തിയറ്ററിലെത്തുന്ന ആദ്യ ചിത്രമായ വിജയ്‌യുടെ മാസ്റ്ററിനായി തിയറ്ററുകളുടെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.

തിയറ്റര്‍ തുറക്കാന്‍ അനുമതി നല്‍കിയത് മുതല്‍ ശുചീകരണം ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. പ്രവര്‍ത്തന സമയം രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെ എന്ന നിയന്ത്രണം ഉള്ളതിനാല്‍ പരമാവധി മൂന്ന് ഷോകളാവും പരമാവധി ഉണ്ടാവുക.