തിരുവനന്തപുരം: അപകീര്‍ത്തി പരാമര്‍ശം നടത്തിയ കേസില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സോളാര്‍ കേസിലെ പ്രതി രഹസ്യമൊഴി നല്‍കി. തിരുവനന്തപുരം ജെഎഫ്‌എം കോടതിയിലെത്തിയാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. നേരത്തെ വനിതാ കമ്മീഷന്റെ മുന്നിലും സമാന സംഭവത്തില്‍ ഇവര്‍ മൊഴി നല്‍കിയിരുന്നു.

പീഡനത്തിനിരയായ സ്ത്രീ ആത്മാഭിമാനമുണ്ടെങ്കില്‍ മരിക്കുമെന്നും ഇല്ലെങ്കില്‍ പീഡനം ആവര്‍ത്തിക്കാതിരിക്കാനെങ്കിലും ശ്രമിക്കുമെന്നാണ് സോളാര്‍ കേസ് പ്രതിയെ ഉദ്ദേശിച്ച്‌ മുല്ലപ്പള്ളി പ്രസ്താവന നടത്തിയത്. സംസ്ഥാനം മുഴുവന്‍ തന്നെ പീഡിപ്പിച്ചുവെന്ന് വിലപിച്ചു നടക്കുന്ന സ്ത്രീയാണ് സോളാര്‍ കേസ് പ്രതിയെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.