വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. സിനിമയുടെ ടീസര്‍ നാളെ റിലീസ് ചെയ്യും. അജയ് ജ്ഞാനമൂത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സൂപ്പര്‍ നാച്ചുറല്‍ ത്രില്ലെര്‍ ഗണത്തില്‍പ്പെട്ട സിനിമയില്‍ വ്യത്യസ്തമായ ഏഴു ഗെറ്റപ്പുകളിലാണ് വിക്രം എത്തുന്നത് . ശ്രീനിധി ഷെട്ടി, മിയ, മാമുക്കോയ, കെ എസ് രവികുമാര്‍, രേണുക, ബാബു ആന്‍റണി, പദ്‍മപ്രിയ, റോബോ ശങ്കര്‍, കനിഹ, റോഷന്‍ മാത്യു, പൂവൈയ്യാര്‍ എന്നിവര്‍ക്കൊപ്പം ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനും ഒരു പ്രധാന വേഷം സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്.

ഇര്‍ഫാന്‍ പത്താന്‍റെ കന്നി സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്. 7 സ്ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തുക. എ ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്.