റബ്ബറിന് താങ്ങുവില നല്കാത്ത സർക്കാർ നിലപാടിനെതിരെ കർഷക മോർച്ചയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് കളക്ട്രറ്റിനു മുൻപിൽ വൻ പ്രതിഷേധ ധർണ്ണ , സർക്കാർ വളരെ നാളായി പ്രഖ്യാപിച്ച 170 രൂപ താങ്ങുവില ഇതുവരെയും കർഷകർക്ക് നല്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ബി ജെ പി കർഷകമോർച്ചയുടെ പ്രതിഷേധ ധർണ്ണ .

ബി.ജെ പി കർഷകമോർച്ച സംസ്ഥാന വൈസ്പ്രസിഡണ്ട് രാമചന്ദ്രൻ ധർണ്ണ ഉത്ഘാടനം ചെയ്തു. ഇനിയും താങ്ങ് വിലയ്ക്ക് റബ്ബർ സംഭരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് കർഷകമോർച്ച കടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല അധ്യക്ഷൻ ജയപ്രകാശ് വാകത്താനം അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന കമ്മറ്റിയംഗം ശ്രീ ഗുപ്തൻ, റബ്ബർ ബോർഡ് മെംമ്പർ കോര സി.ജോർജ് , കർഷക മോർച്ച സംസ്ഥാന സെകട്ടറി ശ്രീ.എൻ.സി മോഹൻദാസ്, സംസ്ഥാന കമ്മിറ്റിയംഗം ശ്രീ. അനിൽ കുമാർ മുള്ളനളയ്ക്കൽ, ബി.ജെ പി ജില്ല സെക്രട്ടറിമാരായ ശ്രീ അഖിൽ രവീന്ദ്രൻ, ശ്രീ. സോബിൻ ലാൽ, ഐ.ടി. സെൽ കൺവീനർ രൂപേഷ് എന്നിവർ ധർണ്ണയെ അധിസംബോധന ചെയ്ത് സംസാരിച്ചു. കർഷക മോർച്ച ജില്ല ട്രഷറർ മഹേഷ് താമരശ്ശേരി സ്വാഗതവും ജില്ല ജനറൽ സെക്രട്ടറി നന്ദൻ നട്ടാശ്ശേരി കൃതജ്ഞതയും പറഞ്ഞു