ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ തേങ്ങ കയറ്റി വന്ന ലോറി നിയന്ത്രണംവിട്ട് 20 അടി താഴേക്ക് മറിഞ്ഞു. അതേസമയം അപകട വിവരം പുറം ലോകമറിഞ്ഞത് നാല് മണിക്കൂറിനു ശേഷം ആയിരുന്നു. അപകടത്തില്‍ ലോറിയുടെ ഡ്രൈവര്‍
മരിച്ചു. എംസി റോഡില്‍ പട്ടിത്തനത്തിനു സമീപം ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. എന്നാല്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് നാട്ടുകാര്‍ കുറവിലങ്ങാട്കുറവിലങ്ങാട്
പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. ലോറിയുടെ ഡ്രൈവര്‍ പൊള്ളാച്ചി സ്വദേശിയായ പത്തീശ്വരന്‍ ആണ് മരിച്ചത്. പൊള്ളാച്ചിയില്‍ നിന്നും തേങ്ങയുമായി ഏറ്റുമാനൂരിലേക്ക് എത്തിയ മിനി ലോറിയാണ് അപകടത്തില്‍ പെട്ടത്. മറിഞ്ഞ ലോറി യുടെ ക്യാമ്ബിനില്‍ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവര്‍. ഇയാളുടെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.