വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുവാക്കളുടെ വോട്ട് വര്‍ധനയില്‍ റിപ്പബ്ലിക്കന്‍ ക്യാന്പിന് പ്രതീക്ഷ. 18നും 29നും ഇടയില്‍ പ്രായമുള്ള 257,720 വോട്ടര്‍മാര്‍ ഇതിനകം ഫ്ളോറിഡയില്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ടഫ്റ്റ്സ് സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് റിസര്‍ച്ച് കണ്ടെത്തി. 2016 ല്‍ ഈ സമയം വോട്ടുചെയ്തവരുടെ ആറിരട്ടിയാണ് ഇത്.
നോര്‍ത്ത് കരോലിനയില്‍, നേരത്തെ വോട്ടുചെയ്ത ചെറുപ്പക്കാര്‍ 25,150 ല്‍ നിന്ന് 204,986 ആയി ഉയര്‍ന്നു; മിഷിഗണില്‍, 7,572 മുതല്‍ 145,201 വരെയും അരിസോണയില്‍ 18,550 മുതല്‍ 99,049 വരെയും യുവാക്കള്‍ വോട്ടുചെയ്തു. ഫ്ളോറിഡ, നോര്‍ത്ത് കരോലിന, മിനസോട്ട, പെന്‍സില്‍വേനിയ, മിഷിഗണ്‍ എന്നിവിടങ്ങളില്‍ യുവാക്കള്‍ രേഖപ്പെടുത്തിയ ആദ്യകാല വോട്ടുകള്‍ ഇതിനകം ഓരോ സംസ്ഥാനത്തും 2016 ലെ വിജയത്തിന്റെ പരിധി യേക്കാള്‍ കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.